തിരുവനന്തപുരം: കേരള ആഭ്യന്തര വകുപ്പ് മയക്കുമരുന്ന് നിരോധനത്തിന് പുതിയ കർമപദ്ധതിയുമായി രംഗത്ത്. ‘ഓപ്പറേഷൻ തുഫാൻ – ദ് നാർക്കോ ഹണ്ട്’ എന്ന പേരിൽ ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
സംസ്ഥാനത്ത് കെമിക്കൽ ലഹരി, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിപണിയെ അവസാനിപ്പിക്കുകയും, സ്കൂളുകൾക്ക് സമീപത്ത് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നാണ് മന്ത്രിയുടെ വിശദീകരണം.
കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകളിലും സമൂല മാറ്റം വരുത്തുന്നതായും, സ്റ്റേഷനുകളിൽ പരാതികള്‍ കേൾക്കുന്നതിനും ജനസേവാ കേന്ദ്രങ്ങളായി മാറ്റുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, സ്റ്റേഷനികളിലെ വർഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ഡിസ്‌പോസ് ചെയ്യുകയും, സ്റ്റേഷനികളിൽ എത്തുന്നവരെ കുറ്റവാളികളായി കാണാതിരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലാനിന്റെ ഭാഗമായി, സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക് നൽകുന്നതിൽ പഠനം നടത്തുകയും, ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനമെടുക്കുകയും ചെയ്യും






