Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഡോവൽ- റൂബിയോ നിർണായക കൂടിക്കാഴ്ച ഇന്ന്‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ന് യുഎസ് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തും. ഇൻഡോ-പസഫിക് മേഖലയിലെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം, അതിർത്തി കടന്നുള്ള ഭീകരവാദം, സമുദ്ര സുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളായിരിക്കും.

ഇന്ത്യ-അമേരിക്ക പ്രതിനിധി സംഘങ്ങൾ തമ്മിലുള്ള ഈ കൂടിക്കാഴ്ചയിൽ പ്രതിരോധ സഹകരണം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ, ഊർജ്ജ സുരക്ഷ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും. ദക്ഷിണേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് അജിത് ഡോവൽ യുഎസ് പ്രതിനിധികളെ ധരിപ്പിക്കുമെന്നാണ് സൂചന.

പാകിസ്താൻ ആസ്ഥാനമായ ലഷ്‌കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് പോലുള്ള ഭീകര സംഘടനകൾക്കും ഐഎസ് ബന്ധമുള്ള ഗ്രൂപ്പുകൾക്കും എതിരെ കൂടുതൽ ശക്തമായ നടപടികൾ വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഇരു രാജ്യങ്ങളും കൂടുതൽ സഹകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടും.

മയക്കുമരുന്ന് മാഫിയകളും സംഘടിത കുറ്റകൃത്യ സംഘങ്ങളും ഭീകര സംഘടനകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചർച്ച നടക്കാൻ സാധ്യതയുണ്ട്. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ സംയുക്ത നടപടികൾ ആവശ്യമാണ് എന്ന നിലപാടിലാണ് ഇരുരാജ്യങ്ങളും.

ഇൻഡോ-പസഫിക് മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതും യോഗത്തിലെ പ്രധാന വിഷയമായിരിക്കും. ദക്ഷിണ ചൈനാ കടലിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ചൈനയുടെ സ്വാധീനം നേരിടാനുള്ള മാർഗങ്ങൾ ഇരുരാജ്യങ്ങളും ചർച്ച ചെയ്യും. ക്വാഡ് കൂട്ടായ്മ ശക്തിപ്പെടുത്തൽ, സമുദ്ര സുരക്ഷാ വിവരങ്ങൾ പങ്കുവെക്കൽ, മലബാർ പോലുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ വിപുലീകരിക്കൽ എന്നിവയും ചർച്ചയിൽ ഉൾപ്പെടും. സാങ്കേതിക വിദ്യ കൈമാറ്റം, സംയുക്ത പ്രതിരോധ പദ്ധതികൾ, പ്രതിരോധ വ്യവസായ സഹകരണം എന്നിവയും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്ന വിഷയങ്ങളായി ചർച്ച ചെയ്യപ്പെടും.

Recent News

Advertisement
WhiteswanTV Footer