തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ ആദ്യ കേസ് ഡയറിയുടെ പകർപ്പ് പുറത്ത്. രേഖയിൽ ലോക്കൽ പോലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷാ ജീവനക്കാർ മർദിച്ചതായി വ്യക്തമാക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണമെന്നും ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തണമെന്നും കേസ് ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആദ്യ അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ മൊഴിപ്രകാരം കേസ് ഡയറി പെൻഡ്രൈവിൽ സൂക്ഷിച്ച് എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഓഫീസിൽ കൈമാറിയതായും വ്യക്തമാക്കുന്നു. പിന്നീട് അന്വേഷണത്തിലെ നിർണായക വിവരങ്ങൾ തിരുത്തിയെന്നാണ് ആരോപണം. കേസ് അട്ടിമറിക്കാൻ ശ്രമം നടന്നോയെന്ന കാര്യവും ഇപ്പോൾ അന്വേഷണ പരിധിയിലാണ്.






