ബെര്‍ലിന്‍: ജര്‍മ്മനിയുടെ ഗോള്‍വല കാക്കാന്‍ അയാള്‍ വീണ്ടുമെത്തുന്നു. വിഖ്യാത ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ വിരമിക്കല്‍ തീരുമാനം മാറ്റി ദേശീയ ടീമില്‍ തിരിച്ചെത്തി. 40കാരനായ താരത്തെ ജര്‍മനിയുടെ ലോകകപ്പ് ടീമിലേക്ക് പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ തിരികെ വിളിക്കുകയായിരുന്നു. താരത്തിന്റെ അഞ്ചാം ലോകകപ്പാണിത്.
രണ്ട് വര്‍ഷം മുന്‍പാണ് സ്വീപ്പര്‍ കീപ്പറായ നൂയര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിക്കല്‍ പ്രാഖ്യാപിച്ചത്. ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരായ ആദ്യ പാദത്തില്‍ മികച്ച സേവുകളുമായി കളം വാണ താരം 40ാം വയസിലും മികവിന്റെ ഔന്നത്യത്തിലാണ്.
ജര്‍മന്‍ ടീം
ഗോള്‍ കീപ്പര്‍മാര്‍: മാനുവല്‍ നൂയര്‍, ഒലിവര്‍ ബോമാന്‍, അലക്സാണ്ടര്‍ നുബില്‍.
പ്രതിരോധം: നിക്കോ ഷോള്‍ട്ടര്‍ബെക്ക്, ഡേവിഡ് റോം, നതാനിയല്‍ ബ്രൗണ്‍, ജൊനാതന്‍ താ, വാള്‍ഡ്മര്‍ ആന്റണ്‍, പാസ്‌ക്കല്‍ ഗ്രോസ്, ജോഷ്വ കിമ്മിച്, ഫെലിക്സ് എന്‍മെച്ച, മാലിക്ക് തയേവ്, അലക്സാണ്ടര്‍ പാവ്ലോവിച്, അന്റോണിയോ റൂഡിഗര്‍, ആന്‍ജലോ സ്റ്റില്ലര്‍.
മധ്യനിര, മുന്നേറ്റം: ലിയോന്‍ ഗൊരെറ്റ്സ്‌ക, മാക്സിമിലിയന്‍ ബെയര്‍, ജമാല്‍ മുസിയാല, നദീം അമിരി, ജാമി ലെവ്ലിങ്, കയ് ഹവെര്‍ട്സ്, ലെന കാള്‍, ഫ്ളോറിയന്‍ വിയറ്റ്സ്, ഡെനീസ് ഉണ്ടാവ്, നിക്ക് വാള്‍ട്ടര്‍മാഡെ, ലിറോയ് സനെ






