ഇടുക്കി: വാഗമൺ കുവലേറ്റത്തിന് സമീപം ഓഫ് റോഡ് ട്രക്കിങ്ങിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.




