ചേരുവകൾ
- നന്നായി പഴുത്ത ഏത്തപ്പഴം – 2 എണ്ണം
- മൈദ/ഗോതമ്പുപൊടി – 1 കപ്പ്
- പഞ്ചസാര അല്ലെങ്കിൽ തേൻ – 2 ടേബിൾസ്പൂൺ
- പാൽ – ½ കപ്പ്
- മുട്ട – 1 (optional)
- ഏലക്ക പൊടി – ഒരു നുള്ള്
- ബേക്കിങ് സോഡ – ഒരു നുള്ള്
- ഉപ്പ് – ഒരു നുള്ള്
തയാറാക്കുന്ന വിധം
ഏത്തപ്പഴം നന്നായി മാഷ് ചെയ്യുക. അതിലേക്ക് മൈദ/ഗോതമ്പ്, പാൽ, പഞ്ചസാര/തേൻ, മുട്ട (ഉപയോഗിക്കുന്നെങ്കിൽ), ഏലക്ക പൊടി, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ചേർത്ത് ബാറ്റർ തയാറാക്കാം. ഒരു പാൻ ചൂടാക്കി അല്പം നെയ്യോ എണ്ണയോ പുരട്ടുക. മാവ് ഒഴിച്ച് ചെറിയ ദോശ പോലെ പരത്തി ചെറിയ തീയിൽ വേവിക്കുക. രണ്ടു വശവും ഗോൾഡൻ ബ്രൗൺ ആയാൽ എടുത്തു മാറ്റാം. ഇതിൽ തേൻ, ചോക്ലേറ്റ് സിറപ്പ് എന്നിവ ചേർത്ത് കഴിക്കാം.






