Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ ചിത്രങ്ങൾ കൈപ്പറ്റി; പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഓൺലൈൻ ജോലി അഭിമുഖത്തിന്റെ പേരിൽ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കൈപ്പറ്റി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വർക്കല കോട്ടുമൂല സ്വദേശി സജന മൻസിലിൽ സിദ്ദിഖ് എസ്. സലിം (27) നെയാണ് കൊച്ചി സിറ്റി വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്താണ് പ്രതി യുവതിയെ ഓൺലൈൻ അഭിമുഖത്തിനായി ബന്ധപ്പെടുന്നതെന്ന് പൊലീസ് അറിയിച്ചു. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തി യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈവശപ്പെടുത്തിയതായാണ് കേസ്.

ശേഷം ഇവ ടെലഗ്രാം അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Recent News

Advertisement
WhiteswanTV Footer