Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബൈക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന തർക്കം; കാൻപൂരിൽ അച്ഛനും മകനും കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കം ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചു. ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെടുകയും മറ്റൊരാൾ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ചകേരി സ്വദേശികളായ ശിവനാരായൺ ത്രിവേദി (60), മകൻ ശിവം ത്രിവേദി (25) എന്നിവരാണ് മരിച്ചത്. കാൻപൂരിലെ നൗബസ്ത മേഖലയിൽ യശോദ നഗർ ബൈപ്പാസിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

മാർബിൾ കടയിലെ ജോലി കഴിഞ്ഞ് ശിവനാരായണനും രണ്ട് മക്കളും ബൈക്കിൽ മടങ്ങുന്നതിനിടെയാണ് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. മൂന്ന് യുവാക്കളാണ് മറുബൈക്കിലുണ്ടായിരുന്നത്.

അപകടത്തെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ യുവാക്കൾ ഹെൽമറ്റ് ഉപയോഗിച്ച് ശിവനാരായണനെയും മക്കളെയും ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവനാരായണനും ശിവവും മരിച്ചു. മറ്റൊരു മകനായ സത്യം ത്രിവേദിയുടെ നില ഗുരുതരമാണ്.

സംഭവത്തിൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer