മാഡ്രിഡ്: 2026 ഫിഫ ലോകകപ്പിനുള്ള സ്‌പെയിന്റെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡിന്റെ താരങ്ങളെ പൂര്‍ണമായും ഒഴിവാക്കിയാണ് പരിശീലകന്‍ ലൂയിസ് ഡെ ലാ ഫ്യുവന്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ടീമിന്റെ 92 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് റയല്‍ മാഡ്രിഡില്‍നിന്നുള്ള ഒരു താരം പോലും ലോകകപ്പ് ടീമില്‍ ഇടംനേടാതിരിക്കുന്നത്.
ബാഴ്സലോണയുടെ എട്ട് താരങ്ങള്‍ ടീമില്‍ ഇടംനേടിയിട്ടുണ്ട്. ആഴ്സണല്‍, അത്‌ലറ്റിക് ക്ലബ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവയില്‍നിന്ന് മൂന്നു വീതം താരങ്ങളും ടീമിലുണ്ട്. ഡീന്‍ ഹൂയിസെന്‍, അല്‍വാരോ കരേരസ്, ഫ്രാന്‍ ഗാര്‍ഷ്യ എന്നിവരെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിട്ടുണ്ട്. റയല്‍ മാഡ്രിഡിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന ഡാനി കര്‍വാഹലിന് കഴിഞ്ഞ കുറച്ച് സീസണുകളിലായി നേരിട്ട പരിക്കുകള്‍ തിരിച്ചടിയായി.
ലമിന്‍ യമാല്‍, പെഡ്രി, ഗാവി, പാവു കുബാര്‍സി, എറിക് ഗാര്‍ഷ്യ, ഫെറാന്‍ ടോറസ്, ജോവാന്‍ ഗാര്‍ഷ്യ എന്നിവരാണ് ബാഴ്‌സ താരങ്ങള്‍.
സ്പെയിന്‍ ടീം:
ഗോള്‍കീപ്പര്‍മാര്‍: ഉനായ് സിമോണ്‍, ഡേവിഡ് റായ, യൊവാന്‍ ഗാര്‍സ്യ.
പ്രതിരോധം: മാര്‍ക്ക് കുക്കുറെയ്യ, അലക്സാന്‍ഡ്രോ ഗ്രിമാള്‍ഡോ, പാവു കുബാര്‍സി, ഐമെറിക് ലാപോര്‍ട്ടെ, മാര്‍ക്ക് പുബില്‍, എറിക് ഗാര്‍സ്യ, മാര്‍ക്കോസ് ലോറെന്റെ, പെഡ്രോ പോറോ.
മധ്യനിര: പെഡ്രി, ഫാബിയാന്‍ റൂയിസ്, മാര്‍ട്ടിന്‍ സുബിമെന്‍ഡി, ഗാവി, റോഡ്രിഗോ, അലക്സ് ബയേന, മിക്കെല്‍ മെറീനോ.
മുന്നേറ്റനിര: മൈക്കല്‍ ഒയാര്‍സബാല്‍, ഡാനി ഓല്‍മോ, നിക്കോ വില്യംസ്, യെറെമി പിനോ, ഫെറാന്‍ ടോറസ്, ബോര്‍ഹ ഇഗ്ലേഷ്യസ്, വിക്ടര്‍ മുനോസ്, ലമിന്‍ യമാല്‍.




