പാലക്കാട്: ചന്ദ്രനഗറിൽ പാർസൽ ലോറിയും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസും, കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന പാർസൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു.
ഇന്ന് രാവിലെ ഏഴരയോടെയാണ് കോയമ്പത്തൂർ-തൃശൂർ ദേശീയപാതയിൽ അപകടമുണ്ടായത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.






