Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ നീക്കം; ഇ ശ്രീധരനെ കണ്ട് കെ പി നൗഷാദലി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി കേരളം സർക്കാർ. ഇ. ശ്രീധരൻ നയിക്കുന്ന നിർദ്ദേശങ്ങളുമായി സഹകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

ഇ. ശ്രീധരൻ മുഖ്യമന്ത്രി വി ഡി സതീശൻ നുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്. പദ്ധതിയെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അറിയുന്നു.

മുഖ്യമന്ത്രിയുടെ പ്രതിനിധിയായി കെ പി നൗഷാദലി പൊന്നാനിയിലെ ഇ. ശ്രീധരന്റെ വസതിയിൽ എത്തി ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് സന്ദർശനം നടന്നതെന്ന് റിപ്പോർട്ടുകൾ.

സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൻ സന്നദ്ധനാണെന്ന് ഇ. ശ്രീധരൻ പ്രതികരിച്ചതായും വിവരമുണ്ട്. തിരുവനന്തപുരം–കാസർകോട് സിൽവർ ലൈൻ പദ്ധതി മന്ത്രിസഭാ യോഗ തീരുമാനപ്രകാരം റദ്ദാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.

പുതിയ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ വരും ദിവസങ്ങളിൽ കൂടുതൽ സജീവമാകുമെന്നാണ് വിലയിരുത്തൽ.

Recent News

Advertisement
WhiteswanTV Footer