കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. വഖഫ് ബോര്‍ഡ് പിരിച്ചുവിടണം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബോര്‍ഡ് രൂപീകരിച്ചത്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബിജെപി നിയമപരമായി നേരിടുമെന്ന് ഷോണ്‍ വ്യക്തമാക്കി.
മാനദണ്ഡങ്ങള്‍ പാലിക്കാതെ പിണറായി വിജയന്‍ രൂപീകരിച്ച വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ വി ഡി സതീശന്‍ തയ്യാറാവണം. ഹൈക്കോടതിയെ സമീപിക്കും. ബോര്‍ഡിനെ സര്‍ക്കാരിന് പിരിച്ചുവിടാന്‍ ആകും. അങ്ങനെയൊരു തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകട്ടെ. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡിനെ വഖഫ് നിയമത്തിലെ സെഷന്‍ 64 അനുസരിച്ച് പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട.
നാളെ അദ്ദേഹത്തിന് സൗകര്യമുള്ള ബോര്‍ഡ് രൂപീകരിച്ച് മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന് പ്രഖ്യാപിക്കാം. ഇതിനായി ഗസ്റ്റ് പബ്ലിക്കേഷന്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രിക്ക് നിയമപരമായി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുനമ്പം ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് ഈ റജിസ്റ്ററില്‍ ന്യായമായ വസ്തുക്കള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് നീക്കം ചെയ്യാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ട്, ഈ വിഷയത്തില്‍ ന്യായമായ കാര്യങ്ങള്‍ ഉള്ളതിനാല്‍ അത് നീക്കം ചെയ്യണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റജുവിന് ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍ കത്തു നല്‍കിയും അതിനുമേല്‍ നടപടി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി അഡ്വ. ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ഈ നിയമങ്ങള്‍ ഒന്നും പാലിക്കാതെയാണ് വഖഫ് ബോര്‍ഡ് സ്വയം മുക്തവല്ലിയായി തീരുമാനിച്ചുകൊണ്ട് ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും ന്യൂനപക്ഷ കാര്യമന്ത്രിക്കും ശ്രീ രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് കത്ത് നല്‍കിയിട്ടുണ്ട് .
നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് മുനമ്പത്തെ ഭൂമി വഖഫ് വസ്തുവല്ലെന്ന് ടൈപ്പ് ചെയ്യാന്‍ വെറും 10 മിനിറ്റ് മതിയെന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി. എന്നാല്‍ അധികാരത്തിലേറി 10 ദിവസം കഴിഞ്ഞിട്ടും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ വി ഡി സതീശന് സാധിക്കുന്നില്ലെന്ന് ഷോണ്‍ ജോര്‍ജ് കുറ്റപ്പെടുത്തി.




