Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം; ഉയർന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവും വിലക്കയറ്റവും കാരണം ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലയിൽ വലിയ വർധന. പ്രത്യേകിച്ച് ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെ വിവിധ ഉപകരണങ്ങൾക്കാണ് വില ഉയർന്നത്.

വിപണിയിലെ കണക്കുകൾ പ്രകാരം ലാപ്‌ടോപ്പുകളുടെ വിലയിൽ ഏകദേശം 70 ശതമാനം വരെ വർധനയുണ്ടായി. അതേസമയം, മൊബൈൽ ഫോണുകളുടെ വില 30 മുതൽ 50 ശതമാനം വരെ ഉയർന്നിട്ടുണ്ട്. 4GB RAM, 64GB സ്റ്റോറേജ് ഉള്ള 5G സ്മാർട്ട്‌ഫോണുകൾക്ക് ഏകദേശം 5,000 രൂപ വരെ അധികം നൽകേണ്ട സാഹചര്യമുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

ടെലിവിഷൻ സെറ്റുകൾക്കും 2,000 മുതൽ 5,000 രൂപ വരെ വില വർധിച്ചിട്ടുണ്ട്. വാഷിങ് മെഷീൻ, മിക്‌സി, റഫ്രിജറേറ്റർ, ഇലക്ട്രിക് കെറ്റിൽ, ഫാൻ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വിലയും 300 മുതൽ 2,000 രൂപ വരെ ഉയർന്നതായി റിപ്പോർട്ടുണ്ട്.

സെമി കണ്ടക്ടർ ചിപ്‌സുകളുടെ ക്ഷാമവും ഹോർമുസ് കടലിടുക്ക് സംബന്ധിച്ച ആഗോള പ്രതിസന്ധിയും വിലവർധനയ്ക്ക് പ്രധാന കാരണങ്ങളായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പഴയ ലാപ്‌ടോപ്പുകളും സ്മാർട്ട്‌ഫോണുകളും പുനരുപയോഗത്തിനായി ഉയർന്ന വിലയ്ക്ക് ചെറുകിട വ്യാപാരികൾ തിരിച്ചെടുക്കുന്ന സാഹചര്യവും നിലനിൽക്കുന്നു.

വിലവർധനയെ തുടർന്ന് ഉത്സവ സീസണുകളിൽ വിലക്കുറവോടെ വിൽപ്പന നടത്താൻ കഴിയാത്ത പ്രതിസന്ധിയും വ്യാപാരികൾ നേരിടുകയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കുറഞ്ഞ വില കാണിച്ചാലും പല ഉത്പന്നങ്ങളും സ്റ്റോക്കിൽ ലഭ്യമല്ലാത്ത സാഹചര്യമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

Recent News

Advertisement
WhiteswanTV Footer