ബെംഗളൂരു: മലയാളി അഭിഭാഷകയെ ബെംഗളൂരുവിലെ മത്തിക്കരെയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി തെക്കേടത്ത് വീട്ടിൽ ജോയി, ലിൻസി ദമ്പതികളുടെ മകൾ അനുഷ ജോയ് (28) ആണ് മരിച്ചത്.
രണ്ട് മാസം മുൻപാണ് അനുഷ ബെംഗളൂരുവിലെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം യശ്വന്തപുര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൃതദേഹം എം.എസ്. രാമയ്യ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.






