തിരുവനന്തപുരം: വെമ്പായത്ത് സ്ഥിതി ചെയ്യുന്ന ‘ഹാപ്പി ലാന്‍ഡ്’ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുപ്പതോളം പേര്‍ അപകട സമയത്ത് റൈഡിൽ ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ.
പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ചുപേരും ഉൾപ്പെടുന്നുണ്ട്. ഇവർ തമിഴ്‌നാട് സ്വദേശികളായവരാണ്. അപകടത്തിന് പ്രധാന കാരണം റൈഡിന്റെ വെൽഡിങ് പൊട്ടിയതാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചു.






