ന്യൂഡല്‍ഹി: ആഗോളവിപണിയില്‍ എണ്ണവില കുതിച്ചുയരുമ്പോൾ സ്വന്തം എണ്ണക്കിണർ തുറക്കാനൊരുങ്ങി ഇന്ത്യ. പശ്ചിമ ബംഗാളിലെ അശോക്‌നഗറില്‍ വീണ്ടും എണ്ണഖനനം തുടങ്ങാന്‍ ഒഎന്‍ജിസി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയില്‍ നിന്ന് നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലാണ് അശോക്‌നഗര്‍ സ്ഥിതി ചെയ്യുന്നത്.
2018ലാണ് ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ അശോക്‌നഗറില്‍ എണ്ണ ഖനനം തുടങ്ങിയത്. 240 മില്യണ്‍ ബാരല്‍ ക്രൂഡോയില്‍ അശോക് നഗറില്‍ ഉണ്ടെന്നാണ് ഒഎന്‍ജിസി കണക്കാക്കുന്നത്. മുമ്പ് പ്രാദേശികമായ ചില എതിര്‍പ്പുകള്‍ മൂലം ഇവിടെ എണ്ണഖനനം മുടങ്ങിയിരിക്കുകയായിരുന്നു. ഭൂമിക്കടിയിൽ 24 കോടിയിലേറെ ബാരൽ ക്രൂഡ് ഓയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ഒന്നും ചെയ്യാതെ പാഴാക്കിയത് 8 വർഷം. ഒടുവിൽ സംസ്ഥാനത്ത് അധികാരം പിടിച്ച ബിജെപി എണ്ണ കുഴിച്ചെടുക്കാനുള്ള നടപടികൾ തുടങ്ങുകയായിരുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഇടപെട്ടതോടെ ഉൽപാദനം പുനരാരംഭിക്കാനുള്ള നീക്കങ്ങൾ സജീവം. ഇതോടെ രാജ്യത്തെ പെട്രോളിലും ഡീസലിലും കോളടിക്കുമോ ഇന്ത്യയ്ക്കാർക്ക് എന്നതാണ് ശ്രദ്ധേയം.
സാമ്പത്തിക, വ്യാവസായിക രംഗത്ത് ബംഗാളിന്റെ തിരിച്ചുവരവിനും അശോക് നഗർ പദ്ധതി കരുത്താകുകയാണ് മറ്റൊരു ലക്ഷ്യം. മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നേടിയതിനാൽ പ്രാദേശിക എതിർപ്പ് മറികടക്കാനാകുമെന്നാണ് വിലയിരുത്തൽ. ഒഎൻജിസിക്കും ഇതു നേട്ടമാകുമെന്ന് കരുതുന്നു.






