Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിലബസ് കാലഹരണപ്പെട്ടുവെന്ന് പറഞ്ഞതെന്തടിസ്ഥാനത്തിൽ ? സതീശനെതിരെ ശിവൻകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള സിലബസ് പരിഷ്കരിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനത്തിനെതിരെ മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സിലബസ് കാലഹരണപ്പെട്ടുവെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും മുൻ സർക്കാർ കാലത്ത് സമഗ്ര പരിഷ്കരണം നടപ്പാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ പ്രതിപക്ഷ നേതാവായിരുന്ന സതീശൻ സിലബസ് പരിഷ്കരണത്തിൽ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ശിവൻകുട്ടി ആരോപിച്ചു. കേരള സിലബസിനെ മോശമായി ചിത്രീകരിച്ച് മറ്റ് കോഴ്സുകൾ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.

കേന്ദ്രത്തിന്റെ പി എം ശ്രീ നടപ്പാക്കലിനെക്കുറിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു. മുൻ സർക്കാർ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന് രേഖാമൂലം അറിയിച്ചിരുന്നുവെന്നും, ഇത് സാമ്പത്തിക ലക്ഷ്യങ്ങൾക്കായുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ.ഡി പരിശോധനയെ തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങളെക്കുറിച്ചും ശിവൻകുട്ടി പ്രതികരിച്ചു. ഇ.ഡി വാഹനങ്ങൾ പ്രതിഷേധക്കാർക്ക് നേരെ കൊണ്ടുവന്നതാണ് സംഘർഷത്തിന് കാരണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. മുഖ്യമന്ത്രി സതീശൻ വിഷയങ്ങളിൽ മറുപടി പറയുന്നില്ലെന്നും ഇ.ഡി നടപടികൾ രാഷ്ട്രീയമായി സംഭവിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisement
WhiteswanTV Footer