ന്യൂജേഴ്സി: ഫിഫ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബ്രസീലിന് വലിയ തിരിച്ചടി. സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ട് മുതല്‍ മൂന്ന് ആഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വലത് കാല്‍ക്കുഴയിലെ പരിക്കില്‍ നിന്ന് മുക്തനായി വരുന്ന താരം, ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീലിന്റെ രണ്ട് സൗഹൃദ മത്സരങ്ങളില്‍ കളിക്കില്ല. കൂടാതെ, ജൂണ്‍ 14ന് ന്യൂജേഴ്സിയില്‍ വെച്ച് നടക്കാനിരിക്കുന്ന മൊറോക്കോക്കെതിരെയുള്ള ബ്രസീലിന്റെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിലും ഇറങ്ങാനായേക്കില്ല.






