കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പുതുക്കിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടന്‍ വിനായകന്‍. ബിനീഷിനെ തിരികെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു വിനായകന്റെ പോസ്റ്റ്.
‘വെല്‍ക്കം ബാക്ക് കോമ്രേഡ്’ എന്ന ക്യാപ്ഷനോടെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ ചിത്രമുള്ള ബിനീഷ് കോടിയേരിയുടെ ഫോട്ടോ പങ്കുവെച്ചാണ് വിനായകന്റെ പോസ്റ്റ്.
മൂന്നുവര്‍ഷത്തിന് ശേഷമാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പാര്‍ട്ടി പുതുക്കി നല്‍കിയത്. നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. പിണറായി വിജയന്‍ ഇടപെട്ടാണ് അംഗത്വം പുതുക്കിയതെന്നാണ് വിവരം.






