Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെരിയ ഇരട്ടക്കൊല; 4 പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. ആഭ്യന്തര വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ ഇവരെ പുറത്തിറക്കില്ലെന്ന് അധികൃതർ അറിയിച്ചു.

കേസിലെ പ്രതികൾക്ക് ഒരുമിച്ച് പരോൾ അനുവദിച്ചതാണ് വിവാദമായത്. ആറ് പ്രതികൾക്ക് പരോൾ ലഭിച്ചതിന് പിന്നാലെ ചട്ടങ്ങൾ ലംഘിച്ചാണ് എല്ലാവർക്കും ഒരേസമയം പരോൾ നൽകിയതെന്ന പരാതി ഉയർന്നു. തുടർന്ന് ആഭ്യന്തര മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച സാഹചര്യങ്ങൾ പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് നിർദേശം നൽകിയിട്ടുണ്ട്. പരോൾ അനുവദിച്ച നടപടികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകും.

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് നിലവിൽ പരോൾ ലഭിച്ചിട്ടുണ്ട്. ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസം വീടുകളിലെത്തി.

20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. മുൻ സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പാണ് പരോൾ നടപടികൾ പൂർത്തിയാക്കിയതെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ പരിശോധന തുടരുകയാണ്.

Recent News

Advertisement
WhiteswanTV Footer