കണ്ണൂർ: തളിപ്പറമ്പിൽ രാസലഹരി വസ്തുവായ എംഡിഎംഎയുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയിലായി. പട്ടുവം സ്വദേശി മുജീബ് റഹ്മാൻ (33), കർണാടകയിലെ കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാൻ (23) എന്നിവരെയാണ് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 2.1 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.






