തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളുടെ ഭരണപരമായ ഏകോപന ചുമതല മന്ത്രിമാർക്ക് നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 14 ജില്ലകളിലേക്കായി 14 മന്ത്രിമാർക്കാണ് ചുമതല നൽകിയിരിക്കുന്നത്.
തിരുവനന്തപുരത്തിന്റെ ചുമതല മന്ത്രി സി.പി. ജോണിന് നൽകിയപ്പോൾ കൊല്ലം ജില്ല ഷിബു ബേബി ജോണിനും പത്തനംതിട്ട പി.സി. വിഷ്ണുനാഥിനും ലഭിച്ചു. ആലപ്പുഴ ജില്ല എം. ലിജുവിനാണ്. കോട്ടയം മോൻസ് ജോസഫിനും ഇടുക്കി അനൂപ് ജേക്കബിനും എറണാകുളം റോജി എം. ജോണിനും ചുമതല നൽകി.
തൃശ്ശൂരിന്റെ ചുമതല ഒ.ജെ. ജനീഷിനാണ്. പാലക്കാട് എൻ. ഷംസുദ്ദീൻ, മലപ്പുറം പി.കെ. ബഷീർ, കോഴിക്കോട് എ.പി. അനിൽകുമാർ എന്നിവർക്കാണ് ജില്ല ചുമതല. വയനാട് ടി. സിദ്ദിഖിനും കണ്ണൂർ സണ്ണി ജോസഫിനും കാസർകോട് കെ.എം. ഷാജിയ്ക്കുമാണ് ഉത്തരവിലൂടെ ചുമതല നൽകിയിരിക്കുന്നത്.
ജില്ലകളിലെ ഭരണകാര്യങ്ങളുടെ ഏകോപനവും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടവുമാണ് ഈ മന്ത്രിമാർ നിർവഹിക്കേണ്ടത്.
അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ജില്ല ചുമതലകളിൽ ഉൾപ്പെട്ടിട്ടില്ല.






