കോഴിക്കോട്: ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികനെ കോടതി ശിക്ഷിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി എടവലത്ത് വിശ്വനാഥൻ ആണ് പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ടത്.
കോഴിക്കോട് പോക്‌സോ അതിവേഗ കോടതി ഇയാൾക്ക് 5 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
വീട്ടിൽ വൈദ്യുതി പോയ സമയത്ത് പ്രതി വീട്ടിൽ എത്തിയ പെൺകുട്ടിയെ കടന്നുപിടിച്ചാണ് അതിക്രമം നടത്തിയത് എന്ന് കേസ് രേഖകളിൽ പറയുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എസ്‌ഐ രതീഷ് ഗോപാലാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനായി അഡ്വ. ആർ.എൻ. രഞ്ജിത്ത് ഹാജരായി.




