ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രാലയം നടപടികൾ ശക്തമാക്കി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കോംപ്റ്റിന് (COEMPT) കരാർ നൽകിയതിൽ വിശദമായ റിപ്പോർട്ട് തേടിയതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
കരാർ നൽകുന്നതിനായി സ്വീകരിച്ച ടെൻഡർ നടപടികളുടെ വിശദാംശങ്ങളും മന്ത്രാലയം ശേഖരിച്ചുവരികയാണ്. നടപടിക്രമങ്ങളിൽ വീഴ്ചയോ ക്രമക്കേടുകളോ കണ്ടെത്തിയാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
സിബിഎസ്ഇ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദേശീയ തലത്തിൽ ചർച്ചയായിരിക്കെ, വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.






