തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കട്ടിലില്‍ നിന്ന് വീണ് രോഗി മരിച്ചതായി പരാതി. കൊല്ലം പേരയം സ്വദേശി വില്‍ഫ്രഡ് (62) ആണ് മരിച്ചത്.
മഞ്ഞപ്പിത്തം ബാധിച്ച് അഞ്ചാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കട്ടിലില്‍ നിന്ന് വീണതിന് പിന്നാലെ അര മണിക്കൂറിനുള്ളില്‍ വില്‍ഫ്രഡ് മരിച്ചതായാണ് വിവരം. മഞ്ഞപ്പിത്തം കരളിനെയും തലച്ചോറിനെയും ബാധിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
രോഗാവസ്ഥയെ തുടര്‍ന്ന് വില്‍ഫ്രഡിന് പെരുമാറ്റത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.






