കൊല്‍ക്കത്ത: ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസിയുടെ 70 അടി ഉയരമുള്ള കൂറ്റന്‍ പ്രതിമ ബംഗാള്‍ പൊതുമരാമത്ത് വകുപ്പ് നീക്കി. കഴിഞ്ഞവർഷം മമത ബാനർജി സർക്കാർ സ്ഥാപിച്ച 70 അടി ഉയരമുള്ള പ്രതിമയാണ് ഇളക്കി മാറ്റിയത്.
പ്രതിമ കാറ്റില്‍ അപകടകരമായി തൂങ്ങുകയും, പ്രദേശവാസികള്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനിടെ പ്രതിമയുടെ ചുറ്റും ബാരിക്കേഡുകളും കനത്ത നൈലോൺ കയറുകളും സ്ഥാപിച്ച് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.
അടിത്തറ പൊളിച്ച് ഹൈഡ്രോളിക് ക്രെയ്ൻ ഉപയോഗിച്ച് പ്രതിമ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബര്‍ 13-ന് മെസ്സിയുടെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് ഫുട്ബോള്‍ പ്രേമികള്‍ ഈ പ്രതിമ നഗരത്തില്‍ സ്ഥാപിച്ചിരുന്നു. കൊല്‍ക്കത്തയിലെത്തിയ മെസ്സിയായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്തത്.





