തിരുവനന്തപുരം: പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം നടത്താന്‍ ജില്ലാ റെയില്‍വേ എസ്പി നിര്‍ദേശം നല്‍കി.എകെജി സെന്ററിലെ ഡ്രൈവര്‍ അനൂപ് തില്ലങ്കേരിക്കെതിരെ പൊലീസിന്റെ കയ്യേറ്റമുണ്ടായെന്നായിരുന്നു പരാതി.
പോലീസ് റിപ്പോര്‍ട്ടില്‍ മര്‍ദ്ദനം നടന്നിട്ടില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഗതാഗത തടസം സൃഷ്ടിച്ചതിനായാണ് ഡ്രൈവറെ ചോദ്യം ചെയ്തത്, എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റെയില്‍വേ പൊലീസ് ഇതിനോടകം തന്നെ പരാതിയെ അടിസ്ഥാനരഹിതമെന്ന് സ്ഥിരീകരിച്ചു.
ശനിയാഴ്ച തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. അനൂപ് തില്ലങ്കേരി ആരോപിച്ചതനുസരിച്ച്, “വണ്ടിയെടുത്ത് മാറ്” എന്ന് ആക്രോശം ചെയ്ത് കഴുത്തില്‍ പിടിച്ച് തള്ളിയതായി അവകാശപ്പെട്ടിരുന്നു. സംഭവ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ജീവനക്കാര്‍ അനൂപിന്റെ കയ്യേറ്റത്തിനിടയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.
അനൂപ് തില്ലങ്കേരി ഡി.ജി. പിക്ക് പരാതി നല്‍കി ജയന്‍, ശരത് എന്നിവരാണ്എ പൊലീസുകാരാണ് കയ്യേറ്റം ചെയ്തതെന്നും പരാതിയില്‍ പറയുന്നു. പരാതി അടിസ്ഥാന രഹിതമെന്നാണ് റെയില്‍വേ പൊലീസ് പ്രതികരിച്ചത്. ഡ്രൈവറെ മര്‍ദ്ദിച്ചില്ലെന്നായിരുന്നു വിശദീകരണം.






