Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നെൽ കർഷകർക്ക് പ്രതീക്ഷ; സംഭരിച്ച നെല്ലിൻറെ പണം 10 ദിവസത്തിനുള്ളിൽ നൽകുമെന്ന ഉറപ്പുമായി സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ നെൽ കർഷകർക്ക് പ്രതീക്ഷ നൽകി സർക്കാർ. സംഭരിച്ച നെല്ലിൻറെ പണം 10 ദിവസത്തിനുള്ളിൽ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരിക്കുകയാണ്. കർഷകർ ഇന്ന് മന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. കൃഷി,ജലസേചനം ,വനം, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിമാരുമായാണ് കർഷകർ കൂടിക്കാഴ്ച നടത്തിയത്. സഹകരണ ബാങ്ക് വഴി പണം നൽകുന്ന രീതി ഇനിമുതൽ ഉണ്ടാകില്ല. കാനറ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് വഴി പണം നൽകുമെന്ന് സർക്കാർ കർഷകർക്കു ഉറപ്പ് നൽകി. രണ്ടാം വിളവെടുപ്പിന് ശേഷം സംഭരിച്ച നെല്ലിന്റെ പണം നാല് മാസം കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടർന്ന് നിരവധി കർഷകർ കടക്കെണിയിലായിരിരുന്നു. സംസ്ഥാനത്തെ മിക്ക കർഷകരുടേയും അവസ്ഥ ഇങ്ങനെയാണ്.

Advertisement
WhiteswanTV Footer