Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിനിമാക്കാരുടെ കാരവനിലേക്ക് സ്വാ​ഗതം, ഈ ആർജവം MLA ഹോസ്റ്റലിലും ഉണ്ടാവണമെന്ന് ജോയ് മാത്യു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരളത്തിൽ‌ നിന്ന് ലഹരിമാഫിയയെ തുടച്ചു നീക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’പരിശോധനയ്ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് നടന്‍ ജോയ് മാത്യു. കാരവനിലുള്‍പ്പെടെ പരിശോധന നിര്‍ബന്ധമാക്കുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിനിമാ മേഖലയിലെ കാരവന്‍ തന്നെയാണോ മന്ത്രി ഉദ്ദേശിച്ചതെന്ന് ചോദിച്ച ജോയ് മാത്യു എല്ലാ മേഖലയിലും കാരവന്‍ ഉപയോഗിക്കുന്നുണ്ടല്ലോയെന്നും പറയുന്നു. സിനിമാക്കാരുടെ കാരവനിലേക്ക് ഓപ്പറേഷന്‍ തൂഫാന് സ്വാഗതമെന്നും ഏത് കാരവന്‍ വേണമെങ്കിലും പരിശോധിക്കാമെന്നും ജോയ് മാത്യു പറയുന്നു. സിനിമാക്കാരുടെ കാരവന്‍ പരിശോധനയ്ക്ക് ആര്‍ജവം കാണിക്കുന്ന സര്‍ക്കാര്‍ എംഎല്‍എ ഹോസ്റ്റലിലും പരിശോധന നടത്താന്‍ ആര്‍ജവം കാണിക്കണമെന്നും കൂട്ടിച്ചേർത്തു.

Advertisement
WhiteswanTV Footer