Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പരിശീലക വേഷമണിഞ്ഞ് സ്പാനിഷ് ഫുട്ബോൾ താരം ആന്ദ്രേ ഇനിയേസ്റ്റ.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്പാനിഷ് ഫുട്ബോൾ താരവും ബാഴ്‌സലോണയുടെ സുവർണകാല താരം ആന്ദ്രേ ഇനിയേസ്റ്റ ഗൾഫ് യുണൈറ്റഡ് എഫ്സി ക്ലബ്ബിൽ മുഖ്യ പരിശീലക സ്ഥാനത്തേക്ക്. കരാർ ഒപ്പുവെച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുഎഇയിലെ മുൻനിര ക്ലബുകളിൽ ഒന്നായ ഗൾഫ് യുണൈറ്റഡ് ഇനിയേസ്റ്റയുടെ പ്രവർത്തനവും പ്രതീക്ഷകളുമായുള്ള പുതിയ അധ്യായത്തിനായി ഒരുങ്ങുകയാണ്.

“ഒരു പുതിയ അധ്യായം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഗൾഫ് യുണൈറ്റഡ് എഫ്സി. ഫുട്ബോൾ എനിക്ക് എല്ലാം നൽകി. ഇനി കോച്ചിങ്ങിലൂടെയും പഠനത്തിലൂടെയും മുന്നോട്ട് പോകാനാണ് ആഗ്രഹം. കഴിവുള്ള യുവ താരങ്ങൾക്കൊപ്പം എല്ലാ ദിവസവും പ്രവർത്തിക്കുന്നതിലൂടെ എനിക്ക് ഫുട്ബോളിന് എന്തെങ്കിലും തിരിച്ച് നൽകണം.” എന്ന് ഇനിയേസ്റ്റ പറഞ്ഞു.

തന്റെ പ്രൊഫഷണൽ കളിജീവിതത്തിലെ അവസാന സീസൺ യുഎഇയിലെ എമിറേറ്റ്സ്ക് ക്ലബ് എഫ്സിക്കൊപ്പം ചിലവഴിച്ചതിനുശേഷം ഇനിയേസ്റ്റ ബൂട്ടഴിച്ചതായി അറിയിച്ചിട്ടുണ്ട്. ഫുട്ബോൾ താരമെന്ന നിലയിൽ അനേകം മത്സരങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ഇനിയേസ്റ്റ, ലയണൽ മെസ്സിക്കൊപ്പം ബാഴ്‌സലോണയുടെ സുവർണകാലത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു.

2010ൽ സ്പെയിൻ ഫെഫാ ലോകകപ്പ് കിരീടം നേടുമ്പോൾ നെതെർലാൻഡ്സിനെതിരെ വിജയഗോൾ നേടിയതും ഇനിയേസ്റ്റയുടെ ഓർമ്മയിൽ മികവുറ്റ ഒരു പ്രകടനമായിരുന്നു. ഇതോടൊപ്പം യൂറോ ചാമ്പ്യൻഷിപ്പ്, നിരവധി ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, സ്പാനിഷ് ലീഗ് കിരീടങ്ങൾ എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്. ഈ നേട്ടങ്ങളിലൂടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മഹത്തരമായ മിഡ്‌ഫീൽഡർമാരിൽ ഒരാൾ എന്ന സ്ഥാനവും ഇനിയേസ്റ്റക്ക് ലഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix