ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ മാളവ്യനഗറിലുള്ള ഹോട്ടലില്‍ ഇന്ന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്. പ്രാഥമിക നിഗമനമനുസരിച്ച് തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. അപകടത്തില്‍ 20 പേര് മരിക്കുകയും, 40ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 7 പേരുടെ നില ഗുരുതരമാണ്.
അപകട സമയത്ത് പലരും ശ്വാസമുട്ടി മരിച്ചതായും, ചിലര്‍ ഭയന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ മാക്സ്, സഫ്ദര്‍ജുംഗ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും ആഫ്രിക്കക്കാരാണ്. ഹോട്ടല്‍ ഉടമയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഹോട്ടലിലെ പ്രവര്‍ത്തനത്തില്‍ ചട്ടലംഘനമുണ്ടായിരുന്നുവെന്ന വിമര്‍ശനങ്ങളും ഉയരുകയാണ്. ബേസ്മെന്റും ഉള്‍പ്പടെയുള്ള അഞ്ച് നിലയുള്ള ഹോട്ടലില്‍ 25 മുറികളുണ്ടെങ്കിലും, ഹോട്ടലിന് അനുവദനീയമായത് വെറും 6 മുറികളെന്ന് വിവരം ലഭിച്ചു. തീ സുരക്ഷാ സംവിധാനങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.






