Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്രേഡര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത; ട്രേഡിങ് സമയം നീട്ടി NSE, മാറ്റം ഇങ്ങനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ട്രേഡര്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തിലെ ട്രേഡിംഗ് സമയത്തില്‍ മാറ്റം പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം, 2026 ഓഗസ്റ്റ് 3 മുതല്‍ F&O മാര്‍ക്കറ്റ് നിലവിലെ 3:30 ന് പകരം 3:40 വരെ പ്രവര്‍ത്തിക്കും. ഈ മാറ്റത്തോടെ F&O ട്രേഡര്‍മാര്‍ക്ക് അധികമായി 10 മിനിറ്റ് ട്രേഡിംഗ് സമയം ലഭിക്കും.

വിപണിയിലെ ലിക്വിഡിറ്റിയും വില നിര്‍ണയ കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്‍എസ്ഇ ഈ നീക്കം നടത്തുന്നത്. സര്‍ക്കുലര്‍ പ്രകാരം, ഡെറിവേറ്റീവ് വിഭാഗത്തിലെ പ്രീ -ഓപ്പണ്‍ സെഷന്‍ സമയത്തില്‍ മാറ്റമില്ല. രാവിലെ 9 മണിക്ക് ആരംഭിക്കുകയും 9:15 AM-ന് സാധാരണ ട്രേഡിംഗ് നടക്കുകയും ചെയ്യും. ട്രേഡ് മോഡിഫിക്കേഷന്‍ വിന്‍ഡോ പതിവ് പോലെ തന്നെ 4:15 PM വരെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer