കോഴിക്കോട്: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 75-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 74-കാരനെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശി ബിലാലിനെയാണ് എലത്തൂർ ഇൻസ്‌പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






