പാലക്കാട്: കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട് പറമ്പിൽ കുടിവെള്ള ടാങ്കിൽ പട്ടിയെ കൊന്ന് ഇട്ട നിലയിൽ കണ്ടെത്തി. പട്ടിയെ കൊന്ന് ആരോ ടാങ്കിൽ കൊണ്ടിട്ടതാണെന്ന് നാട്ടുകാർ സംശയിക്കുന്നു.
ടാങ്ക് 20 കുടുംബങ്ങൾക്ക് പ്രധാന കുടിവെള്ള സ്രോതസ്സാണ്. റെ നാളുകളായി വെള്ളം ഉപയോഗിച്ചിരുന്ന ജനങ്ങൾ രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പരിശോധിച്ചത്. പരിശോധനയിൽ അഴുകിയ നിലയിലുള്ള പട്ടിയുടെ ജഡം കണ്ടെടുത്തു. സംഭവത്തിൽ നാട്ടുകാർ ഉടൻ പൊലീസിൽ പരാതി നൽകി.






