Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം: കെ എൻ ബാലഗോപാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് പുറത്തിറക്കിയ ധവളപത്രത്തിനെതിരെ പ്രതികരിച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ വാദങ്ങൾ കള്ളമാണെന്ന് ബാലഗോപാൽ പറഞ്ഞു. സതീശൻ നേരത്തെ സംസ്ഥാനത്തിന്റെ കടമ 6 ലക്ഷത്തിന് മുകളിൽ എന്നാണ് പറഞ്ഞിരുന്നതും, പിന്നീട് 4.85 ലക്ഷം കോടി മാത്രമാണെന്നും തിരുത്തിയതും വ്യാജവാദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ധവളപത്രത്തിൽ നിലവിൽ കടബാധ്യത 5.7 ലക്ഷം കോടി രൂപയാണെന്ന് വ്യക്തമാക്കിയതോടെ, മുന്‍പ് പ്രതിപക്ഷത്തിലെ ആരോപണങ്ങൾ തെറ്റാണെന്ന് ബാലഗോപാൽ വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകേണ്ട 1.25 ലക്ഷം കോടി രൂപയും തെറ്റാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 48,000 കോടി രൂപയാണ് വേണ്ടത്.

ധവളപത്രം തയ്യാറാക്കുന്നത് ധനവകുപ്പിന്റെ ബാധ്യതയാണ്, അതിലെ വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യണമെന്നും, ചില പദ്ധതികളുടെ യഥാർത്ഥ ചെലവ് കണക്കാക്കേണ്ടതുണ്ട്. രാജ്യത്തെ കേന്ദ്ര സർക്കാരിന്റെ ഫിസ്‌കൽ നയങ്ങൾ സംസ്ഥാന വരുമാനത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് കാലത്ത് സംസ്ഥാനത്തിന്റെ കടബാധ്യത ജിഎസ്ഡിപിയുടെ 39 ശതമാനം ആയിരുന്നു. ഇപ്പോൾ അത് 33.6 ശതമാനമായി കുറഞ്ഞുവെന്നും ബാലഗോപാൽ വ്യക്തമാക്കി.

Advertisement
WhiteswanTV Footer