Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബിജെപിക്ക് തിരിച്ചടി; ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് പിന്നാലെ രാജി വെച്ച് അണ്ണാമലൈ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹം രാജിവെച്ചത്. അണ്ണാമലൈയുടെ രാജി അംഗീകരിച്ചതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അറിയിച്ചു.

അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളായി ശക്തമായിരുന്നു. ഇന്നലെ ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ച് അദ്ദേഹം പങ്കുവെച്ച ട്വീറ്റിൽ ബിജെപിയെക്കുറിച്ച് ഒന്നും പറയാതിരുന്നത് രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായി. അദ്ദേഹത്തിന്റെ കുറിപ്പിൽ പാർട്ടിയെയോ നേതൃനേതൃത്വത്തെയോ പരാമർശിച്ചിരുന്നില്ല.

മുൻ ഐപിഎസ് ഓഫീസറായ അണ്ണാമലൈ അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, ബി.എൽ. സന്തോഷ് എന്നിവരുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യംയും പാർട്ടി വിടാനുള്ള കാരണങ്ങളും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഇതിനു പിന്നാലെയാണ് ഇന്ന് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix