Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ധവളപത്രം രേഖകൾ വിശകലനം ചെയ്തത് എഐ ഉപയോ​ഗിച്ച്; ഗുരുതര ആരോപണവുമായി തോമസ് ഐസക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രം തയ്യാറാക്കിയ രീതിക്കെതിരെ മുൻ ധനമന്ത്രി തോമസ് ഐസക് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. രേഖയുടെ വിശകലനത്തിനും തയ്യാറാക്കലിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്ഫോമുകൾ വ്യാപകമായി ഉപയോഗിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ധനകാര്യ വകുപ്പിലെ രഹസ്യ രേഖകൾ പൊതു ഇടത്തിൽ എത്തിയതിനെക്കുറിച്ച് വിശദീകരണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയുടെ രഹസ്യ സമ്മേളനവുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നത് ഗൗരവമുള്ള വിഷയമാണെന്നും, ഇതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലപാട് വ്യക്തമാക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

ധവളപത്രത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ വസ്തുതാവിരുദ്ധ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, പ്രത്യേകിച്ച് എസ്.സി/എസ്.ടി പ്ലാൻ ഫണ്ടുകളുടെ വിനിയോഗവുമായി ബന്ധപ്പെട്ട കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.

ധനകാര്യ വകുപ്പിലെ രഹസ്യ രേഖകൾ പുറത്തായ സംഭവത്തിൽ നിയമസഭാ സ്പീക്കറുടെ നിലപാടിനായി കാത്തിരിക്കുകയാണെന്നും മുൻ ധനമന്ത്രി വ്യക്തമാക്കി. ധവളപത്രത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Advertisement
WhiteswanTV Footer