Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓപ്പറേഷൻ തൂഫാൻ; മയക്കുമരുന്ന് ശൃംഗലയുടെ വേരറുക്കാനുളള ശ്രമം തുടരും: രമേശ് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടി തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനും അന്തർദേശീയ ശൃംഖലകളെ തകർക്കുന്നതിനുമായി പ്രത്യേക പരിശോധനകളും അന്വേഷണങ്ങളും ശക്തമാക്കിയതായി മന്ത്രി വ്യക്തമാക്കി.

‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായി ഇതുവരെ 728 കേസുകൾ രജിസ്റ്റർ ചെയ്യുകയും 795 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 625 ഗ്രാം എംഡിഎംഎ, 48 കിലോ കഞ്ചാവ്, 130 ഗ്രാം ഹാഷിഷ് ഓയിൽ, 480 കഞ്ചാവ് ബീഡികൾ എന്നിവയും പിടിച്ചെടുത്തതായി മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ട രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു. വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നടക്കുന്ന മയക്കുമരുന്ന് വ്യാപാരം തടയുന്നതിനായി സ്കൂളുകൾക്ക് സമീപമുള്ള പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന കർശനമായി നിരോധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി കൈമാറാൻ പ്രത്യേക ഹെൽപ്‌ലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബോധവത്കരണം, നിയമനടപടി, പുനരധിവാസം എന്നിവ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ (SHO) സംവിധാനത്തിൽ മാറ്റം കൊണ്ടുവരാനുള്ള നടപടികളും സർക്കാർ പരിഗണിക്കുന്നതായി മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

തൂഫാന്‍ വിജിലന്‍സ് എന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പൊലീസിന് കൈമാറാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement
WhiteswanTV Footer