Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പക്ഷാഘാതം ബാധിച്ച് ഒരു വർഷമായി ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: ഒരു വർഷത്തോളമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് മണ്ണൂർ അമ്പാടി വീട്ടിൽ സുനിൽ കുമാർ (57) റിയാദിൽ അന്തരിച്ചു.

പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് റിയാദിലെ അൽ ജസീറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ പിന്നീട് ശുമൈസി ആശുപത്രിയിലേക്ക് മാറ്റി വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലിരിക്കെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ വർഷം ജൂലൈ 25-നാണ് ജോലിക്കിടെ സുനിൽ കുമാറിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിൽ പക്ഷാഘാതം സ്ഥിരീകരിച്ചിരുന്നു. മാസങ്ങളോളം ചികിത്സ തുടരുന്നതിനിടെ ആരോഗ്യനില വീണ്ടും മോശമായിരുന്നു.

സുനിൽ കുമാറിന് ചികിത്സാ കാലയളവിൽ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങും മറ്റ് സാമൂഹിക പ്രവർത്തകരും സഹായവുമായി രംഗത്തുണ്ടായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Advertisement
WhiteswanTV Footer