ആന്‍ഡമാന്‍: പൊതുമേഖലാ എണ്ണ പര്യവേക്ഷണ കമ്പനിയായ ഓയില്‍ ഇന്ത്യ ലിമിറ്റഡ് ആന്‍ഡമാന്‍ കടല്‍ത്തീര മേഖലയില്‍ പുതിയ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. ഈ മേഖലയില്‍ കമ്പനി നടത്തുന്ന പര്യവേക്ഷണങ്ങള്‍ക്കിടയിലെ രണ്ടാമത്തെ വലിയ കണ്ടെത്തലാണിത്.
പുതിയ കണ്ടെത്തൽ ആന്‍ഡമാന്‍ ഷാലോ ഓഫ്ഷോര്‍ ബ്ലോക്ക് – വിജയപുരം-3 എന്ന കിണറ്റിലാണ്. കടലിനടിയില്‍ 1,900 മീറ്ററിലധികം ആഴമുള്ള പാറക്കെട്ടുകളിലാണ് ആദ്യഘട്ട പരിശോധന നടത്തിയത്. 355 മീറ്റര്‍ ആഴമുള്ള കിണറിൽ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഗ്യാസ് പുറത്തേക്ക് വന്നതായും ഓയില്‍ ഇന്ത്യ അറിയിച്ചു.
കമ്പനി വാതകത്തിന്റെ ഘടന, ഊര്‍ജ്ജക്ഷമത, ഉത്ഭവം എന്നിവ മനസിലാക്കുന്നതിനായി സാമ്പിളുകൾ ശേഖരിക്കുകയും, ഐസോട്ടോപ്പ് പഠനങ്ങളും നടത്തുകയുമാണ്. പുതുതായി കണ്ടെത്തിയ പ്രകൃതിവാതകം ഭാവിയിൽ വിപുലമായ ഖനന പദ്ധതികൾക്ക് സഹായകരമാകും എന്ന് കമ്പനി വിശദീകരിച്ചു.






