മലപ്പുറം: വെള്ളിയാമ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ കുട്ടി ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു. ഇന്നലെ അമ്പലപ്പടി, എസ്.എൻ.യു.പി സ്കൂൾ പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്.
പരിക്കേറ്റവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും, ബാക്കി നാല് പേരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആക്രമണത്തിനിടെ ഒരു യുവതിയെ നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് തെരുവുനായയുടെ സാന്നിധ്യം കൂടുതലായതിനാൽ നാട്ടുകാർ ആശങ്കയിലാണ്.






