Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

PM ശ്രീയിൽ റിപ്പോർട്ട് സമർപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്; ‘NCERT പാഠപുസ്തകങ്ങൾ നിർബന്ധമല്ല, SCERT ആയാലും മതി’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. യുഡിഎഫ് സർക്കാർ മുൻ സർക്കാരിൻ്റെ തുടർച്ചയാണെന്നും മന്ത്രി പറഞ്ഞു. മുൻ സർക്കാർ പിഎം ശ്രീയിൽ ഒപ്പുവെച്ചത് യാഥാർത്ഥ്യമാണെന്ന് അതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്നും ഫണ്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. പീന്നിട് പിഎം ശ്രീയുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ വിവാദങ്ങളെ തുടർന്നാണ് പദ്ധതി മരവിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു

പൊതുവിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല. NCERT പാഠപുസ്തകങ്ങൾ നിർബന്ധമായി പഠിപ്പിക്കേണ്ടതില്ലെന്നും SCERT പാഠപുസ്തകങ്ങൾ ഉപയോഗിച്ചാൽ മതിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പദ്ധതിയുടെ ബോർഡുകളിൽ കേന്ദ്ര നിബന്ധനകൾ പാലിക്കേണ്ടതായും, പ്രധാനമന്ത്രിയുടെ ചിത്രം സ്‌കൂളുകളിൽ സ്ഥാപിക്കേണ്ടതായും, SSK ഫണ്ട് സംസ്ഥാനത്തിന് ലഭിക്കാൻ നിർബന്ധമായും പാലിക്കേണ്ടതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്റെ ആയിരിക്കുമെന്നും, വിഷയം യുഡിഎഫില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നുമാണ് എന്‍ ഷംസുദ്ദീന്‍ പറഞ്ഞത്.

Advertisement
WhiteswanTV Footer