കണ്ണൂർ: ഭർത്താവിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് ഭാര്യ മരിച്ചു. കോറോം ദേവിസഹായം സ്കൂളിന് സമീപം താമസിക്കുന്ന കെ.പി. ലീല (62) ആണ് മരിച്ചത്. പയ്യന്നൂർ മുകുന്ദ ഹോസ്റ്റലിലെ കാന്റീൻ നടത്തിവരുന്ന ബാലകൃഷ്ണൻ തെക്കുങ്കരയുടെ ഭാര്യയാണ് ലീല.
വെള്ളിയാഴ്ച രാത്രി കന്റീൻ അടച്ചശേഷം ഇരുവരും സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കോറോം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ലീല സ്കൂട്ടറിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലീലയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






