Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലക്ഷദ്വീപിന്റെ മുഖം മാറും; 47 വർഷത്തെ മദ്യനിരോധനം അവസാനിപ്പിച്ച് കേന്ദ്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ലക്ഷദ്വീപിൽ 47 വർഷമായി നിലനിന്നിരുന്ന മദ്യനിരോധനം അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ. പുതിയ എക്‌സൈസ് നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകി. മദ്യത്തിന്റെ ഉത്പാദനം, വിൽപന, ഉപഭോഗം എന്നിവ നിയന്ത്രിക്കാൻ എക്‌സൈസ് കമ്മീഷ്ണറെ നിയമിക്കും. വിദേശ സഞ്ചാരികൾ കൂടുതലായി എത്തുന്നതിനാൽ അവരെ ആകർഷിക്കാൻ മദ്യനിരോധനം ഒഴിവാക്കണമെന്നായിരുന്നു അഡ്മിനിസ്‌ട്രേറ്ററുടെ നിലപാട്.ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് 400 ശതമാനമാണ് എക്‌സൈസ് ഡ്യൂട്ടി, ബിയറിന് 200 ശതമാനമാണ് നികുതി. കള്ളിന് നികുതിയില്ല.

അതേസമയം ടൂറിസത്തിന്റെ പേരിൽ ദ്വീപിലെ മദ്യം നിരോധനം ഒഴുക്കുന്ന നിലപാടിനെതിരെ ദ്വീപ് നിവാസികൾ മുമ്പ് തന്നെ രംഗത്തുവന്നിരുന്നു. ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുൽ ഖേഡാ പട്ടേൽ എത്തിയതോടെയാണ് ദ്വീപിലെ സമ്പൂർണ മദ്യ നിരോധനം ഒഴിവാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ടൂറിസം വികസിക്കണമെങ്കിൽ മദ്യ നിരോധനം ഒഴിവാക്കണമെന്ന നിലപാടായിരുന്നു പ്രഫുൽ ഖേഡാ പട്ടേലിന്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix