തിരുവനന്തപുരം: സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മൂന്ന് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു, ഇതിൽ രണ്ട് കുട്ടികളെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ബത്തേരി മേഖലയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ പരിശോധനകൾ നടത്താൻ നിർദേശിച്ചതായും മന്ത്രി അറിയിച്ചു.
ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് കർശന മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഹോട്ടലുകൾ ഉൾപ്പെടെ ശുദ്ധീകരിച്ച വെള്ളം മാത്രമേ വിതരണം ചെയ്യാവൂവെന്നും, ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.
വയറിളക്കം സംഭവിച്ച സ്കൂളിലെ കുഴൽക്കിണറിന്റെ വെള്ളത്തിൽ പ്രശ്നമില്ലെന്നും, പരിശോധന ഫലം ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.വയറിളക്കം സംഭവിച്ച സ്കൂളിലെ കുഴൽക്കിണറിന്റെ വെള്ളത്തിൽ പ്രശ്നമില്ലെന്നും, പരിശോധന ഫലം ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.






