വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മൂന്ന് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ താമസിക്കുന്ന കുട്ടിക്കാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ 12ന് കുട്ടിയും കുടുംബവും നാഗർകോവിലിലെ ക്ഷേത്രത്തിൽ ദർശനത്തിന് പോയിരുന്നു. യാത്രയ്ക്കിടെ കുട്ടിയുടെ രക്ഷിതാക്കൾ റോഡരികിൽ നിന്ന് സർബത്ത് വാങ്ങി കുടിച്ചിരുന്നു. ഇതിന് പിന്നാലെ അടുത്ത ദിവസം രാവിലെ കുട്ടിക്ക് ശക്തമായ വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. തുടർന്ന് കുട്ടിയെ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. പരിശോധനയിലാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. […]
Read more
