Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Shigella

വീണ്ടും ഷിഗെല്ല: കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ 9 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തുറയൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇതിന് മുൻപ് തൃശ്ശൂർ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. 4 വയസുള്ള പെൺകുട്ടിക്കും 7 വയസുള്ള ആൺകുട്ടിക്കുമാണ് രോഗം ബാധിച്ചത്. ഇവർ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അതേസമയം, സംസ്ഥാനത്ത് പകർച്ചപ്പനികൾ ദിനംപ്രതി വർധിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ 13 ദിവസത്തിനിടെ 41 പേർക്ക് […]
Read more

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു; കേന്ദ്ര സംഘം ഇന്നെത്തും

കോഴിക്കോട്: നിപ ബാധയെ കുറിച്ച് പഠിക്കാനും സാമ്പിളുകൾ ശേഖരിക്കാനും കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. നാഷണൽ ഡിസീസ് കൺട്രോൾ സെന്ററിലെ (NCDC) ഡോക്ടർമാർ അടങ്ങിയ ഏഴംഗ സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്. രാമനാട്ടുകര സ്വദേശിയായ യുവാവിന് നിപ രോഗം സ്ഥിരീകരിച്ചതായി സംശയിക്കുന്ന ഗോഡൗൺ ഉൾപ്പെടെ സംഘം പരിശോധിക്കും. ജില്ലാ കലക്ടർ, കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ എന്നിവരുമായി ചേർന്ന് സംഘം നിലവിലെ സാഹചര്യം വിലയിരുത്തും. ഇതിനിടെ സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം ശക്തമായി തുടരുകയാണ്. ഇന്നലെ മാത്രം 12,441 പേർ പനി […]
Read more

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; കോഴിക്കോട് 3 വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളിയിലെ മൂന്ന് വയസുകാരനാണ് രോഗം ബാധിച്ചത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനിടെ വയനാട് കോളയാടി സ്കൂളിലെ ഏഴ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടിൽ രോഗം ബാധിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു. ഈ വർഷം സംസ്ഥാനത്ത് 110ൽ അധികം പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 54 പേർക്കായിരുന്നു രോഗബാധ. 2025-ൽ 132 പേർക്കും, 2024-ൽ […]
Read more

കോളയാടി സ്‌കൂളില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ വര്‍ധിക്കുന്നു. വയനാട് കോളയാടി സ്‌കൂളില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16ആയി. ഈ വർഷം സംസ്ഥാനത്ത് ഇതുവരെ 114 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 54 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ, ഈ വർഷത്തേത് അസാധാരണ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. കോളയാടി മേഖലയിൽ നിലവിൽ 502 കുട്ടികൾ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. […]
Read more

കൊല്ലം ജില്ലയിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലം ജില്ലയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്.  ഇരുവരും നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, വയനാട് ജില്ലയിലും ഷിഗെല്ല റിപ്പോർട്ട് ചെയ്തിരുന്നു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആയി ഉയർന്നിട്ടുണ്ട്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ശരീരത്തിലേക്ക് പ്രവേശിക്കുന്ന ബാക്ടീരിയയാണ് ഷിഗെല്ല രോഗത്തിന് കാരണമാകുന്നത്. കഠിനമായ വയറിളക്കം, […]
Read more

കോളിയാടിയിൽ ഷിഗെല്ല രണ്ടാംഘട്ടത്തിലേക്ക്? ബന്ധുക്കളിലും രോഗലക്ഷണങ്ങൾ

കൽപ്പറ്റ: വയനാട് കോളിയാടിയിൽ ഷിഗെല്ല രോഗവ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നിട്ടുണ്ടോയെന്ന ആശങ്ക ശക്തമാകുന്നു. ഇതുവരെ സ്കൂളിലെ കുട്ടികളിലും അധ്യാപകരിലുമായിരുന്നു രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നത്. എന്നാൽ ചില കുട്ടികളുടെ ബന്ധുക്കളിലും സമാന ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രത പുലർത്തുന്നത്. സ്കൂളിലെ കുട്ടികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 18 പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നേരത്തെ പരിശോധനയ്ക്ക് വിധേയമാക്കിയ 18 കുട്ടികളുടെ ഫലവും ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. കോളിയാടി മാർ ബസേലിയോസ് സ്കൂളിലാണ് ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. […]
Read more

ഷിഗെല്ല ഭീതി ഒഴിയാതെ വയനാട്; ജില്ലയിൽ ചികിത്സയിലുളളത് 58 പേർ

വയനാട്: ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് കനത്ത ജാഗ്രത. നിലവിൽ 58 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി ഇന്ന് മുതൽ കിണറുകളിൽ പ്രത്യേക ക്ലോറിനേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കും. ബത്തേരിയിലെ കോളിയാടി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. സ്കൂളിലെ കിണറിലെ വെള്ളത്തിന്റെ പരിശോധനാഫലം നാളെ ലഭിക്കുമെന്നാണ് വിവരം. രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന കുട്ടികളുടെ എണ്ണം 68ൽ നിന്ന് 38 ആയി […]
Read more

മഴയ്ക്കൊപ്പം ഉയരുന്ന ആശങ്ക, കാരണമായി പാചകവാതക വിലയും; അത്ര നിസാരമല്ല ഷി​ഗെല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്ത് പെയ്യുന്നതിനൊപ്പം കുതിച്ചുയർന്ന് മഴക്കാല രോ​ഗങ്ങളും. ഷി​ഗെല്ല പടരുന്നതാണ് നിലവിൽ വെല്ലുവിളിയുയർത്തുന്നത്. രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ പ്രതിരോധ നടപടികൾ കർശനമാക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ജൂണിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇരട്ടിയോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 133 പേർക്കു രോഗം ബാധിച്ചു. ഈ വർഷം രോഗികളുടെ എണ്ണം ഇതുവരെ 85 കഴിഞ്ഞു. ഈ മാസം 10 പേർക്കാണു രോഗം ബാധിച്ചത്. ഷിഗെല്ല ബാധിച്ച് ഈ […]
Read more

ഷിഗെല്ല: ‘സ്ഥിതി നിയന്ത്രണ വിധേയം’; പരിശോധന സമഗ്രമാക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

വയനാട്: ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ടി സിദ്ദിഖ്. പഞ്ചായത്ത് തലത്തില്‍ അവലോകന യോഗം ചേരുമെന്നും കിണറുകളില്‍ ക്ലോറിനേഷന്‍ ഡ്രൈവ് നടത്തുമെന്നും ടി സിദ്ദിഖ് പറഞ്ഞു. ആദിവാസി ഉന്നതികളില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. കോളിയാടിക്ക് സമീപ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും പ്രത്യേക പരിശോധന നടത്തും. സ്‌കൂളുകളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിശോധന നടത്തും. ഡിസ്ചാര്‍ജ് ചെയ്ത ചില കുട്ടികള്‍ക്കും രോഗം ലക്ഷണങ്ങളുണ്ട്. സ്‌കൂളുകളിലെ സാമ്പിള്‍ […]
Read more

ഷിഗെല്ല; കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിന് ഒരാഴ്ച അവധി

വയനാട്: ബത്തേരിയില്‍ കുട്ടികളില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പരിശോധന ഊര്‍ജിതമാക്കി. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിന് ഒരു ആഴ്ച അവധി പ്രഖ്യാപിച്ചു. സ്‌കൂളിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഉടന്‍ തന്നെ നടത്താനിരിക്കുകയാണ്. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ വൈകിട്ട് കുട്ടികള്‍ ചികിത്സയിലിരിക്കുന്ന ആശുപത്രി സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം കോളിയാടി സ്‌കൂളിലെ 21 കുട്ടികളില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചതായും, സമാന […]
Read more

Recent News

Advertisement
WhiteswanTV Footer