Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീണ്ടും ഷിഗെല്ല: കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ 9 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തുറയൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

ഇതിന് മുൻപ് തൃശ്ശൂർ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. 4 വയസുള്ള പെൺകുട്ടിക്കും 7 വയസുള്ള ആൺകുട്ടിക്കുമാണ് രോഗം ബാധിച്ചത്. ഇവർ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

അതേസമയം, സംസ്ഥാനത്ത് പകർച്ചപ്പനികൾ ദിനംപ്രതി വർധിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ 13 ദിവസത്തിനിടെ 41 പേർക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ടുണ്ട്. ഇൻഫ്ലുവൻസ ബാധിച്ച് 9 പേരും, എലിപ്പനി ബാധിച്ച് 8 പേരും, ഡെങ്കിപ്പനി ബാധിച്ച് 5 പേരും മരിച്ചു. ഷിഗെല്ല രോഗബാധ കൂടി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ ശക്തമാക്കി. ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് കാരണമാകുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix