തിരുവനന്തപുരം: കാര്യവട്ടത്ത് കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അണിയൂർ സ്വദേശി രാജീവ് (50) ആണ് മരിച്ചത്.
കാറിനുള്ളിൽ എസിയിട്ട് ഉറങ്ങിയിരിക്കാമെന്നതാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.






