കോഴിക്കോട്: പൂനൂരില്‍ മധ്യവയസ്കന് വെട്ടേറ്റു. പൂനൂര് കക്കാട്ടുമ്മല് സ്വദേശി അബ്ദുൾ മജീദിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കൈമുട്ടിന് മുകളിലായി ആഴത്തിലുള്ള മുറിവേറ്റ മജീദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പരിചയക്കാരനായ പ്രസാദാണ് വെട്ടിയതെന്ന് മജീദ് പറയുന്നു. പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കാമെന്ന് പറഞ്ഞ് പ്രതി പെരിങ്ങളം വയലിലേക്ക് വിളിച്ചുവരുത്തിയെന്നും അവിടെ വെച്ച് മദ്യം നല്കിയ ശേഷം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടർന്നാണ് മജീദിനെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.






